അമ്മക്കൊപ്പം പുതുവർഷം ആഘോഷിച്ച് രാഹുൽ

ഈ പുതുവർഷം രാഹുലിനും കോൺഗ്രസിനും പ്രധാനപ്പെട്ടതാണ്.രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായ ശേഷം വരുന്ന ആദ്യ പുതുവർഷം,ഗുജറാത്തിൽ രണ്ടര പതിറ്റാണ്ടിനു ശേഷം കോൺഗ്രസ് മികച്ച പോരാട്ടം നടത്തിയതിനു ശേഷമുളള ആദ്യ പുതുവർഷം.

 

കോൺഗ്രസ് അധ്യക്ഷനായ ശേഷം രാഹുൽ പുതുവർഷം ആഘോഷിച്ചത് ഗോവയിലാണ്.അമ്മ സോണിയ ഗാന്ധി ഒരാ‍ഴ്ചയായി ഗോവയിലെ ബീച്ച് റിസോർട്ടിലുണ്ട്.അമ്മയെ കാണാനാണ് രപുതുവത്സര രാവിൽ മകൻ ഗോവയിലെത്തിയത്.അധ്യക്ഷനായ ശേഷം രാഹുൽ ആദ്യമായാണ് ഗോവയിലെത്തുന്നത്.

 

ഔദ്യോഗിക സന്ദർശനം അല്ലാത്തതിനാൽ രാഹുൽ ഗാന്ധിയുടെ വരവ് ഗോവ കോൺഗ്രസ് ഘടകം പോലും അറിഞ്ഞില്ല.ക‍ഴിഞ്ഞ വർഷവും സോണിയയും രാഹുലും പുതുവർഷത്തെ വരവേറ്റത് ഗോവയിൽ നിന്നാണ്.പ്രിയങ്കയും കൂടെയുണ്ടായിരുന്നു.രാഹുൽ എത്ര ദിവസം ഗോവയിൽ തങ്ങുമെന്ന് വ്യക്തമല്ല.എന്നാൽ സോണിയ ഒരാ‍ഴ്ച ക‍ഴിഞ്ഞേ മടങ്ങൂ.

Leave a Reply

Your email address will not be published. Required fields are marked *