മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങളോട് വിശദീകരണം തേടാന്‍ ഇ കെ നേതൃത്വം തീരുമാനിച്ചു. വിഷയം ഗൗരവമുളളതെന്ന് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചേളാരിയില്‍ നടന്ന സമസ്തയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനിച്ചത്.
മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങളും, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങളും പങ്കെടുത്തിരുന്നു. റശീദലി തങ്ങള്‍ മഹല്ല് സമ്മേളനത്തിലും മുനവ്വറലി തങ്ങള്‍ യുവജന സമ്മേളനത്തിലുമാണ് പങ്കെടുത്തത്. ഭിന്നിപ്പുകള്‍ മറന്ന് സമുദായം ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ പ്രസക്തി ഇരുവരും തങ്ങളുടെ പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സമസ്ത വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
