കാഞ്ഞങ്ങാട്: ഗള്‍ഫുകാരന്റെ ഭാര്യയായ 42 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ആറങ്ങാടി നിലാങ്കര സ്വദേശിയായ ഷംസുദ്ദീനെ (30)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഷംസുദ്ദീനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാഞ്ഞങ്ങാട് നഗരത്തിന് സമീപത്തെ ഒരു വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പരാതിക്കാരിയുടെ വീട്ടില്‍ ഷംസുദ്ദീന്‍ നേരത്തെ െ്രെഡവറായി ജോലി ചെയ്തിരുന്നു.
