എസ്ബിഐയുടെ മിനിമം ബാലന്‍സ് കൊള്ളയ്‌ക്കെതിരേ നടപടി വേണമെന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ ഉപയോക്താക്കളില്‍ നടത്തുന്ന പണക്കൊള്ളയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്നാണ് എസ്ബിഐ പിടിച്ചുപറി നടത്തുന്നതെന്നും ഇതിനെതിരേ നടപടി വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ 1,771 കോടി ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയതിനെതിരേ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. എസ്ബിഐക്ക് പുറമേ മറ്റ് ബാങ്കുകളും ഇത്തരത്തില്‍ ഉപയോക്താക്കളെ പിഴിഞ്ഞ പണം നേടിയിരുന്നു. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്ക് പ്രകാരം 2,320.96 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ ഇത്തരത്തില്‍ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *