ബിന്‍ലാദന്റെ പേരക്കുട്ടി ഒസാമ മരണപ്പെട്ടതായി റിപ്പാര്‍ട്ട്

ന്യൂയോര്‍ക്ക്: ബിന്‍ലാദന്റെ പേരക്കുട്ടി ഒസാമ മരണപ്പെട്ടതായി റിപ്പാര്‍ട്ട്. ഒസാമയുടെ പിതാവും അല്‍ഖ്യയ്ദ തീവ്രവാദ സംഘടനയുടെ തലവാനുമായ ഹമ്‌സ ബിന്‍ലാദന്‍ എഴുതിയ ഒരുകത്തിലാണ് ഒസാമ ബിന്‍ലാദന്റെ പേരക്കുട്ടിയായ ഒസാമയുടെ മരണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഗ്ലോബല്‍ ഇസലാമിക് മീഡിയയ്ക്കു നല്‍കിയ അല്‍ ഖ്വയ്ദയുടെ പ്രചരണ അഭിമുഖത്തിലാണ് ‘ ലെറ്റര്‍ ഫ്രം ഷെയ്ക്ക് മുജാഹിദ് ഹമ്‌സ ബിന്‍ലാദന്‍’ എന്ന കത്ത് ബിന്‍ലാദന്‍ കുടുംബത്തെ സംബോധന ചെയ്തു കൊണ്ട് പബ്ലിഷ് ചെയ്തത്. ‘ ധീരതയുടെ പേരക്കുട്ടി’ എന്നാണ് ഹമ്‌സ ബിന്‍ലാദന്‍ തന്റെ മകനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒസാമയുടെ പ്രായത്തെക്കുറിച്ചോ മരണകാരണത്തെക്കുറിച്ചോ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ കുട്ടിക്കു 12 വയസ്സു പ്രായമാണെന്നും ശാരീരീക അസുഖത്തെത്തുടര്‍ന്നാണ് മരണപ്പെട്ടതെന്നും സൗദി വെബ്‌സൈറ്റായ അല്‍ അറ്യേബിയ വ്യക്തമാക്കി.

നവംബറില്‍ ബിന്‍ലാദന്റെ പ്രിയപ്പെട്ട മകന്‍, തന്റെ പിതാവിനെ കൊന്നതിനു പ്രതികാരമായി യു.എസില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതിനു ലോകമെമ്ബാടുമുള്ള മുസ്ലീമുകളെ വിളിച്ചിരുന്നു. ഹമ്‌സയുടെ വിവാഹ വീഡിയോ പുറത്തു വന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഈ ഓഡിയോ വരുന്നത്. അന്നു വരെ സുരക്ഷയെക്കരുതി ഹമ്‌സയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ മാത്രമേ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നുള്ളു. കുറച്ചു വര്‍ഷങ്ങളായാണ് ഹമ്‌സ തീവ്രവാദ സംഘനയിലെ അറിയപ്പെടുന്ന ഒരു അംഗമാകുന്നത്.

ലണ്ടനിലെ തീവ്രവാദ ആക്രമണങ്ങളിലും അദ്ദേഹത്തിനു വ്യക്തമായ പങ്കുണ്ടായിരുന്നു. ഈ ജനുവരിയില്‍ യു.എസ്, ഹമ്‌സയെ ഗ്ലോബല്‍ തീവ്രവാദികളുടെ ലിസ്റ്റില്‍ ഉള്‍പ്പടുത്തുകയുണ്ടായി. ഓഗസ്റ്റ് 2015 ന് ഹമ്‌സ അല്‍ ഖ്വയ്ദ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി അറിയിച്ചുകൊണ്ട് തലവനായ അയ്മന്‍സ്വാഹിരിയുടെ ടേപ്പ് റെക്കോഡിങ്ങ് ലഭിച്ചിരുന്നു. ബിന്‍ലാദന്റെ പേരിലുള്ള പ്രചരണം ഫലപ്രദമാണന്നാണ് അല്‍ ഖ്വയ്ദ സംഘടനയുടെ വിശ്വാസം. ഇപ്പോള്‍ നടന്ന ഐ.എസ്.ഐ.എസ് ആക്രമണത്തില്‍ അല്‍ ഖ്വയ്ദയ്ക്കു സംഘനയുടെ പ്രധാനികളെ നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *