ചരിത്ര സെമിനാര്‍

മഞ്ചേരി: എം.ജി.എസ്.നാരായണന്‍ ചരിത്രരചനാ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി മഞ്ചേരി എന്‍എസ്എസ് കോളേജ് ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളി ശനി ദിവസങ്ങളിലായി നടക്കുന്ന പസെമീനാര്‍ എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ചരിത്രരചനക്ക് ശാസ്ത്രീയ അടിത്തറപാകിയ ചരിത്രകാരനാണ് എംജിഎസ്. പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കേരളത്തിന്റെ ചരിത്രം അനാവരണം ചെയ്തത് എംജിഎസിന്റെ ഗവേഷണത്തിലൂടെയാണ്. എംജിഎസിന്റെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ സെമിനാര്‍ നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രമുഖ ചരിത്രകാരന്മാരായ രാജന്‍ ഗുരുക്കള്‍, രാഘവവാര്യര്‍, കേശവന്‍ വെളുത്തോട്ട്, സി.രാജേന്ദ്രന്‍, പത്മകുമാരി അമ്മ, കെഎഎം.അന്‍വര്‍, ടി.ആര്‍.വേണുഗോപാല്‍, എന്‍.ജെ.ഫ്രാന്‍സിസ്, എം.വിജയലക്ഷ്മി, എ.എം.ഷിനാസ്, ഗോപീകൃഷ്ണന്‍, വി.പി.ദേവദാസ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എംജിഎസിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും ഓപ്പണ്‍ ഫോറവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജി.സുനില്‍കുമാര്‍, കെ.പി.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *