യാം
പലപ്പോഴും ഉറക്കത്തെ പേടിപ്പിക്കുന്ന ഭീകരജീവി മൂട്ടതന്നയായിരിക്കും. നമ്മുക്ക് തീരെ പരിചിതമല്ലാത്ത മുറികളില്‍ പ്രത്യേകിച്ചും ആശുപത്രി കിടക്കയില്‍ ലോഡജുകളില്‍ മറ്റും അന്ത്യയുറേങ്ങണ്ടി വരുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യ സ്ഥാനംപിടിക്കുക മൂട്ടയായിരിക്കും. പിന്നെ ശരീരത്തിലെവിടെയെങ്കിലും ഒന്ന് ചൊറിഞ്ഞാല്‍ അത് മൂട്ടയാവുമെന്ന് കരുതി സൂക്ഷിച്ചു നോക്കുക പലര്‍ക്കും പതിവുളള അനുഭവമാണ്. മൂട്ട കാതുകളില്‍ നുഴഞ്ഞു കയറി അവിടെ മുട്ടയിട്ട് പെരുകുമെന്ന് കരുതി മൂട്ടയുളള ഹോട്ടലുകളില്‍ നിന്നും നട്ടപാതിരക്ക് മുറിമാറുന്നവരുമുണ്ട്. എന്നാല്‍ നാം കരുതുന്ന പോലെ മൂട്ട അത്രനിസ്സാര ജിവിയല്ല. മൂട്ടയുടെ അതിജീവന കഥ കേട്ടാല്‍ നാം ഞെട്ടും. നൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് ദിനോസറുകളുടെ കാലത്തുളള ജീവിയാണെത്രെ മൂട്ട. മൂട്ടയുടെ ജിനോ രേഖകള്‍ വായിച്ചെടുത്ത ശാസ്ത്രജ്ഞരാണ് ഇക്കാര്യം മാലോകരെ അറിയിച്ചത്.
ജീവിത സമരത്തില്‍ വിജയിച്ച മൂട്ട (Cimex lectularieus) അതിജീവിച്ചുവന്നത് യുഗങ്ങളാണത്രെ. പരിസ്ഥിത പരിണാമങ്ങളുടെ ഒരോ യുഗത്തിലും മൂട്ട അതിജീവിച്ചു. ദിനോസര്‍ കാലഘട്ടത്തിലുളള മൂട്ടയുടെ പിന്‍രൂപത്തെ പറ്റി ശാസ്ത്രലോകത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കിടക്കപായ കണ്ടുപിടിക്കുന്നതിനുമുമ്പ്, എന്തിനേറെ മനുഷ്യന്‍ ഭൂമുഖത്ത് വരുന്നതനിുമുമ്പെ മൂട്ടക്ക് ഭൂമിയില്‍ സ്ഥാനമുണ്ടെന്നാണ് പറയുന്നത്. മനുഷ്യന്‍ ഭൂമിയിലുണ്ടാവുന്നതിനു മുമ്പ് വവ്വാലുകളുടെ ചോരകുടിച്ചാണെത്ര മൂട്ടകള്‍ വളര്‍ന്നത്. അമേരിക്കയിലെ പ്രകൃതിചരിത്ര മ്യുസിയത്തിലെ ശാസ്ത്രജ്ഞരായ വെയില്‍ കോര്‍ണലും സംഘവുമാണ് മൂട്ടയുടെ ജിനോം രേഖകള്‍ ശേഖരിച്ചത്. ഈ സംഘം തന്നെയാണ് കൂറയുടെ ജിനോം വായിക്കുന്ന പദ്ധതി ഏറ്റെടുത്തതും. ന്യുയോര്‍ക്ക് സിറ്റിയില്‍ ഇപ്പോള്‍ നിലവിലുളള ഫോസിലുകളിലെ മൂര്‍ത്തിയാണെത്ര മൂട്ടയുടെ ഫോസില്‍. നിരവധി വിശേഷണങ്ങളാണ് ശാസ്ത്രസംഘത്തിന് മൂട്ടയെ പറ്റി പറയാനുളളത്.
വവ്വാലുകളുടെ രക്തം കുടിച്ചു വളര്‍ന്ന മൂട്ടകള്‍ പിന്നീട് മനുഷ്യരക്തം തേടിവന്നത് ഗുഹകളിലേക്കാണെത്ര. മനുഷ്യന്‍ ഗൂഹാവാസം തുടങ്ങിയതുമുതലാണ് മൂട്ടകള്‍ മനുഷ്യരക്തം രുചിച്ചു തുടങ്ങിയത്. പിന്നിടങ്ങോട്ട് നമ്മുടെ നാഗരികമായ വളര്‍ച്ചയില്‍ മൂട്ട നിത്യസാനിധ്യമാവുകയായിരുന്നു. ബി സി അഞ്ചാം നൂറ്റാണ്ടിലാണ് മൂട്ടയെ ഗ്രിക്കുകാര്‍ ശപിക്കുന്നത്. അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥത്തില്‍ മൂട്ടയെ പറ്റി പരാതി പറയുന്ന ഭാഗങ്ങളുണ്ട്. പുരാതനമായ വ്യാപാര പാതയിലുടെ മനുഷ്യനൊപ്പം മൂട്ട ചൈനയിലേക്കും യാത്രയായതിന്റെ രേഖകളുണ്ട്. എ ഡി ഏഴാം നൂറ്റാണ്ടിലാണത്. 11ാം നൂറ്റാണ്ടിലാണ് ജര്‍മ്മനിയിലേക്കെത്തുന്നത്. പിന്നീട് യൂറോപ്പിലേക്കും വടക്കെ അമേരിക്കയിലേക്കും ആസ്‌ത്രേലിയിലേക്കും മൂട്ട പാലായനം നടത്തി.
ഡി.ഡി.ടി യെന്ന കീടനാശിനി കണ്ടുപിടിച്ചതോടെയാണ് മൂട്ടയുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത്. പക്ഷെ കീടനാശിനിയെ പ്രതിരോധിച്ചുകൊണ്ട് മൂട്ട പിന്നെയും വളര്‍ന്നു. ഏറ്റവും വലിയ കീടനാശിനിയായ നിയോനിക്കോട്ടിനോയിഡ് വരെയുളള കീടനാശിനിയെവരെ മൂട്ട അതിജിവിച്ചുവെന്നാണ് വിര്‍ജിനിയ ടെക് എന്ന ന്യുമെക്‌സിക്കോയിലെ ഗവേഷക കണ്ടെത്തിയത്. കീടനാശിനിയെ പ്രതിരോധിക്കാനുളള നിരവധി ജീനുകള്‍ മൂട്ടയിലുണ്ടെന്നാണ് മൂട്ടയുടെ ജനിതക രേഖകള്‍ വായിച്ച ഗവേഷകര്‍ വെളിപെടുത്തുന്നത്. മൂട്ടയെപറ്റിയുളള ഗവേഷണം ലോകത്ത് പല ഗവേഷണകേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. മൂട്ട ഒരു സാധാരണജിവിയല്ലെന്നാണ് പൊതുവായ നിഗമനം. ഭൂമുഖത്ത് എല്ലാ സമരങ്ങളേയും അതിജീവിച്ച ജിനുകളാണെത്രെ മൂട്ടയുടേത്. മൂട്ട ഒരു ലളിത ജീവിയല്ലട്ടോ….


