കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ സ്ഫോടനത്തിന് കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ചയാണെന്ന് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട്.
എ.സി പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് ജോയിന്റ് ഡയറക്ടര്‍ അജിത്, അന്വേഷണഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി ഷംസു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യ നിഗമനങ്ങള്‍. എന്നാല്‍ അസറ്റലിന്‍ ചോര്‍ന്നതിനെ തുടര്‍ന്ന് എ.സി പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ഫൊറന്‍സിക് സംഘം കണ്ടെത്തുകയായിരുന്നു.
പ്ലേറ്റുകള്‍ മുറിക്കുന്നതിനാണ് കപ്പലില്‍ അസറ്റലിന്‍ ഉപയോഗിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരാര്‍ തൊഴിലാളികളെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.
