അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നു; പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മലപ്പുറത്ത് നടത്തിയ ലീഗ് വനിതാ ജനപ്രതിനിധികളുടെ സംഗമത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

മലപ്പുറം ഗവ.കോളേജില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. നവോത്ഥാന രാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലയിലെ ലീഗ് വനിതാ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു നടത്തുന്ന സംഗമത്തിലാണ് ലീഗ് മലപ്പുറം ജില്ല അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണത്തെ ലീഗ് സ്വാഗതം ചെയ്യുന്നതായി പറഞ്ഞത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ സംവരണം ലീഗിന് ഒരു പ്രശ്നവും ഉണ്ടാക്കിയില്ല എന്നും ഒപ്പം പലയിടത്തും മികച്ച വനിതാ ജന പ്രതിനിധികളെ സൃഷ്ടിക്കാന്‍ ലീഗിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങാളായി വനിതാ ലീഗിന്റെ മൂന്ന് നേതാക്കളെയും ഉള്‍പ്പെടുത്തിയിരുന്നു.

തെരഞ്ഞുപ്പിന് മുന്‍പായി വനിതലീഗിന്റെ കൂടുതല്‍ ശക്തമായി മുന്നൊരുക്കം നടത്താന്‍ കൂടിയാണ് വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ആണ് ബേദാര്‍ 2018 എന്ന പേരില്‍ സംഘടിപ്പിച്ചത്. സിഡിഎസ് ചെയര്‍പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. വനിതാ ലീഗ് സംസ്ഥാന ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *