കൊച്ചി: നഴ്സുമാരുടെ സമരം നിരോധിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ എതിര് കക്ഷികള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നഴ്സുമാര്‍ ഇന്ന് മിന്നല്‍ പണിമുടക്ക് നടത്തിയെന്നും എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
കോടതി സര്‍ക്കാരിന്റേയും നഴ്സുമാരുടെ സംഘടനകളുടേയും പൊലീസിന്റേയും വിശദീകരണം തേടി. നഴ്സുമാരുടെ സേവനം പബ്ളിക് യൂട്ടിലിറ്റി സര്‍വ്വീസിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം സര്‍ക്കാര്‍ അറിയിക്കണം. സമരം പൊതുതാല്‍പ്പര്യത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
