ഷുഹൈബ്​ വധം തുല്യതയില്ലാത്ത ക്രൂരത -മുസ്​ലിം ലീഗ്​

കോഴിക്കോട്: കണ്ണൂരില്‍ യൂത്ത്​ കോണ്‍ഗ്രസ്​ നേതാവ്​ ഷുഹൈബി​​െന്‍റ കൊലപാതകം തുല്യതയില്ലാത്ത ക്രൂരതയാണെന്നും രാഷ്​​്ട്രീയ കൊലപാതക പരമ്ബരകള്‍ക്ക് ഭരണകക്ഷി തന്നെ നേതൃത്വം നല്‍കുന്നത്​ ഗൗരവകരമാണെന്നും മുസ്​ലിം ലീഗ്​ സംസ്​ഥാന സെക്ര​േട്ടറിയറ്റ്​. പൊലീസിനെ നിഷ്​ക്രിയമാക്കി നിയമവാഴ്ച അട്ടിമറിക്കപ്പെടുകയാണ്​. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും കൊലയും ഗൂഢാലോചനയും അന്വേഷിക്കാനും കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിലെത്തിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച്‌​ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

അരിയില്‍ ഷുക്കൂറിനും ടി.പി. ചന്ദ്രശേഖരനും ശേഷം അതേ വഴിയിലും മാര്‍ഗത്തിലും നടന്ന അറുകൊല മനുഷ്യത്വത്തിനെതിരായ വെല്ലുവിളിയാണ്. അക്രമ രാഷ്​ട്രീയത്തിനെതിരെ കേരളസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. കെ.എം. മാണി ഉറപ്പായും യു.ഡി.എഫില്‍ ഉണ്ടാകുമെന്നാണ്​ ലീഗി​​െന്‍റ പ്രതീക്ഷ. അവരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നില്ലെങ്കിലും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ കേരള കോണ്‍ഗ്രസ്​ യു.ഡി.എഫിലെത്തുമെന്നും എം.പി. വീരേന്ദ്രകുമാര്‍ തല്‍ക്കാലം പോയിടത്ത്​ നില്‍ക്ക​െട്ടയെന്നും ചോദ്യത്തിന്​ മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫെബ്രുവരി 24ന് കോഴിക്കോട്ട് ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഇ. അഹമ്മദി​​െന്‍റ മരണവുമായി ബന്ധപ്പെട്ട പ്രശ്​ നത്തില്‍ താന്‍ പാര്‍ലമ​െന്‍റില്‍ ശബ്​ദം ഉയര്‍ത്തിയിട്ടുണ്ടെന്നും ദേശീയ മനുഷ്യാവകാശ കമീഷനില്‍ നല്‍കിയ പരാതി നിലനില്‍ക്കുന്നു​ണ്ടെന്നും ദേശീയ ഒാര്‍ഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ്​ ബഷീര്‍ പറഞ്ഞു. ദേശീയ രാഷ്​ട്രീയ സാഹചര്യവും നയനിലപാടുകളും ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ദേശീയ എക്സിക്യൂട്ടിവ് അടുത്തമാസം ചേരും. പാര്‍ട്ടിയുടെ 70ാം സ്ഥാപക ദിനാചരണം മാര്‍ച്ച്‌ 10ന് രാജ്യവ്യാപകമായി ഉണര്‍ത്തുദിനമായി ആചരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ദേശീയ ട്രഷറര്‍ പി.വി. അബ്​ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരും പ​െങ്കടുത്തു.

Leave a Reply

Your email address will not be published. Required fields are marked *