ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സി.പി.എം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബിന്റെ പിതാവ് സി.പി മുഹമ്മദുമായി ഫോണില്‍ വിളിച്ച് സംസാരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.15ഓടെ കീഴല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിസ്സാമിന്റെ ഫോണിലേക്ക് വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് സംസാരിച്ചത്.
എന്ത് ആവശ്യത്തിനും തെന്റ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏത് കാര്യത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനം കൂടെ ഉണ്ടാകുമെന്നും ധീരനായ ശുഹൈബിെന്റ ഓര്‍മ്മകള്‍ പുതിയ തലമുറക്ക് ആവേശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശുഹൈബിെന്റ വിയോഗം ഒരു നാടിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്നുംകുടുംബത്തിെന്റ ദുഃഖത്തില്‍ താനും കോണ്‍ഗ്രസ് പ്രസ്ഥാനവും പങ്കു ചേരുന്നതായും രാഹുല്‍ ഗാന്ധി പിതാവിനോട് പറഞ്ഞു.
