ഉ​പ​രാ​ഷ്ട്ര​പ​തി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു ര​ണ്ടു ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വ്യാ​ഴാ​ഴ്ച എ​ത്തും. രാ​വി​ലെ 10.45ന് ​ശം​ഖു​മു​ഖം എ​യ​ര്‍​ഫോ​ഴ്​സ് ടെ​ക്​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി റോ​ഡു മാ​ര്‍​ഗം രാ​ജ്ഭ​വ​നി​ലേ​ക്ക് പോ​കും. ഇ​വി​ടെ അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​ക​രെ കാ​ണും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ന​ക​ക്കു​ന്നി​ല്‍ ശ്രീ ​ചി​ത്തി​ര തി​രു​നാ​ള്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ഞ്ചി​ന് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി 5.30ന് ​വി​മാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട്ടേ​ക്ക് തി​രി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​കോ​ഴി​ക്കോ​ട് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തും. 17ന് ​രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട് ഹാ​ജി എ. ​പി. ബാ​വ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഫ​റൂ​ക്ക് കോ​ള​ജി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് 11.30ന് ​നെ​ല്ലി​ക്കോ​ട് ചി​ന്‍​മ​യാ​ഞ്ജ​ലി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന വൈ​റ്റ​ര്‍ ഇ​ന്ത്യ ദേ​ശീ​യ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കും.

ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കോ​ഴി​ക്കോ​ട് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് അ​ദ്ദേ​ഹം ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.

Leave a Reply

Your email address will not be published. Required fields are marked *