ന്യൂഡല്‍ഹി: മികച്ച പ്രകടനം നടത്തുേമ്ബാഴാണ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന് സുരേഷ് റെയ്ന. ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്നെ വേദനിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങളെല്ലാം ശരിയായി. വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും റെയ്ന പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി കഠിന പരിശീലനത്തിനായിരുന്നു. ഇൗ സമയത്തും ഇന്ത്യക്കായി കളിക്കുക എന്ന ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് തന്നെ കൂടുതല്‍ കരുത്തനാക്കിയെന്നും റെയ്ന വ്യക്തമാക്കി. എനിക്ക് ക്രിക്കറ്റ് ഇപ്പോള്‍ ഉപക്ഷേിക്കാനാവില്ല. 2019 ലോകകപ്പ് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മല്‍സരങ്ങളില്‍ കരിയറില്‍ നിര്‍ണായകമാണെന്നും റെയ്ന പറഞ്ഞു.
കുടുംബത്തിെന്റ പിന്തുണയാണ് മോശം സമയത്ത് തനിക്ക് കരുത്ത് പകര്‍ന്നത്. ടീമില്‍ ഇല്ലാതിരുന്ന സമയത്ത് അഭ്യന്തര ക്രിക്കറ്റ് കളിച്ചു. ഇത് തെന്റ കരിയറിന് ഗുണം ചെയ്തുവെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ട്വന്‍റി ട്വന്‍റി മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ റെയ്നയെ ഉള്‍പ്പെടുത്തിയിരുന്നു.
