മലയാളി യുവാവ് അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍

കണ്ണാടിപ്പറമ്പ്്: മലയാളി യുവാവ് അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേലേരി അഞ്ചാംപുര സനൂപ് കുമാര്‍ (40) ആണ് അബുദാബി മുസഫ ശാബിയയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ച്യൂയിംഗം വിതരണ കമ്ബനിയുടെ ടെറിട്ടറി സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയാണ്.

അതേസമയം മരണം സംഭവിച്ചത് എങ്ങിനെ എന്നതിനെ കുറിച്ച് അബുദാബി പോലീസ് അന്വേഷിച്ചുവരികയാണ്. സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് നാട്ടിലേക്കു വന്നിരുന്ന സനൂപ് കുമാര്‍ ഏതാനും ദിവസം മുന്‍പാണ് അവധി കഴിഞ്ഞു തിരികെ ഗള്‍ഫിലേക്കു പോയത്.
പിതാവ്: ബാലകൃഷ്ണന്‍. ഭാര്യ: അഖില. രണ്ടു മക്കളുണ്ട്. മൃതദേഹം അബുദാബി ഖലീഫ ആശുപത്രി മോര്‍ച്ചറിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *