അട്ടപ്പാടി സംഭവം; കുറ്റവാളികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമെന്ന് മന്ത്രി എ.കെ ബാലന്‍

തൃശ്ശൂര്‍: അട്ടപ്പാടി‍യില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. ഇത് സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ല. ഒരു കുറ്റവാളിയും രക്ഷപെടില്ല. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സാക്ഷിയായിരുന്നെന്ന ആരോപണത്തിന് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഐ.ജിയുടെ നേതൃത്ത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മധുവിന്‍റെ കുടുംബം ഒരിക്കലും അനാഥമാകില്ലെന്നും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കേന്ദ്ര ഗിരിവര്‍ഗ മന്ത്രാലയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *