പത്തനംതിട്ടയില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുമരണം

പത്തനംതിട്ട റാന്നി തിയ്യാടിക്കലില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍ ,ശരണ്‍ എന്നിവരാണ് മരിച്ചത്.

മരിച്ച അമല്‍ സൈനികനാണ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തെള്ളിയൂര്‍ ക്ഷേത്രത്തിലെ ഉല്‍സവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം പോകുന്നതിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം.

പരുക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *