നാഗ്ജിയില്‍ പെരാനന്‍സിന് ആദ്യ ജയം

കോഴിക്കോട്: നാഗ്ജി ഫുട്ബാളിലെ കന്നി മല്‍സരത്തില്‍ ബ്രസീലിയന്‍ ഫുട്ബാള്‍ കരുത്തുമായി കളത്തിലിറങ്ങിയ പെരാനന്‍സിന് വിജയം.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വാറ്റ്‌ഫെഡിനെയാണ് അവര്‍ തോല്‍പ്പിച്ചത്. വിരസമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് പെരാനന്‍സ് തുടരെ രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയുടെ അറുപതാം മിനുട്ടില്‍ ലൂയി സോറയിലൂടെ അവര്‍ ആദ്യ ഗോള്‍ നേടി. രണ്ടു മിനുട്ടിനകം ജാവോ പെട്രോ എതിരാളികളുടെ വലകുലുക്കി ലീഡ് ഉയര്‍ത്തി. ശനിയാഴ്ച വൈകീട്ട് എഴിന് രണ്ടാം മല്‍സരത്തില്‍ അര്‍ജന്റീന അണ്ടര്‍ 23യെ മ്യൂണിക് നേരിടും.

Leave a Reply

Your email address will not be published. Required fields are marked *