മദ്യപിച്ചെത്തിയ മകന്‍ ചവിട്ടി; പിതാവ് മരിച്ചു

മഞ്ചേരി: മദ്യപിച്ച് ലക്കുകെട്ടെത്തിയ മകന്റെ ചവിട്ടേറ്റ് പിതാവ് മരിച്ചു. കരുവാരക്കുണ്ട് മാമ്പുഴ പൊടുവണ്ണിക്കലിലെ തങ്കയത്തില്‍ മുഹമ്മദ് എന്ന കുഞ്ഞാനാണ് (55) മരിച്ചത്. കുഞ്ഞാന്റെ മകന്‍ അന്‍വറിനെ (32) പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച വൈകുന്നേരം അന്‍വര്‍ മദ്യപിച്ചു വീട്ടിലെത്തി തര്‍ക്കമുണ്ടായി. ഇതിനിടെ അന്‍വര്‍ പിതാവിനെ ചവിട്ടുകയായിരുന്നു. മുഹമ്മദ് കുഴഞ്ഞുവീണു. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരിച്ചു. അന്‍വര്‍ സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നതായി അയല്‍വായികള്‍ പറയുന്നു. ഫാത്തമിയാണ് മുഹമ്മദിന്റെ ഭാര്യ. മറ്റുമക്കള്‍: അന്‍സാര്‍(ജിദ്ദ), ജനീഷ് ബാബു, സാജിത, ജമീല, റുബീന, സിനിയ, സഹദിയ.

Leave a Reply

Your email address will not be published. Required fields are marked *