ജിദ്ദ: ഇന്ത്യന്‍ പേസ് ബൗളറും ഗ്ലാമര്‍ ബോയുമായ ഇര്ഫാന് പഠാന് പുണ്യനഗരിയായ മക്കയില്‍ മാംഗല്യം. ജിദ്ദയില്‍ താമസിമാക്കിയ ഹൈദരാബാദ് കുടുംബത്തിലെ അംഗമായ സഫയെയാണ് ഇര്ഫാന് ജീവിതത്തിന്റെ ക്രീസില്‍ പാര്ട്ണറാക്കിയത്. മക്കയില്‍ വിശുദ്ധ ഹറമില്‍ വച്ചായിരുന്നു നിക്കാഹെന്ന് ഗള്‍ഫിലെ പ്രമുഖ മലയാള പത്രമായ മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇര്‍ഫാന്റെ സഹോദരനും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനും മറ്റു കുടുംബാഗങ്ങളും ജിദ്ദയില്‍ എത്തിയിരുന്നു.നിക്കാഹിന് ശേഷം ജിദ്ദ ട്രൈഡന്റ് ഹോട്ടലില്‍ വിവാഹ സല്‍ക്കാരവും നടന്നു.
ജിദ്ദയില്‍ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശിയായ ഫാറൂഖ് ബെയ്ഗിന്റെ അഞ്ചു മക്കളില്‍ നാലാമത്തവളാണ് വധു സഫ.മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.
31 കാരനായ ഇര്‍ഫാന്റെ വിവാഹത്തെ പറ്റി മാധ്യമങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നേരത്തെ ഇര്ഫാന് ആസ്ത്രേലിയയില്‍ താമസിക്കുന്ന ശിവാംഗി എന്ന ഇന്ത്യന്‍ വംശജയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് ഇര്‍ഫാന്റെ വിവാഹം വിശുദ്ധഹറമില്‍ നടന്നത്.
