മൈക്രോ ഫൈനാന്‍സില്‍ വിജിലന്‍സിനു വീണ്ടും വിമര്‍ശനം

കൊച്ചി: മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ മര്യാദയ്ക്കുള്ള അന്വേഷണം നടത്തിയില്ലെന്നും കേസ് ഫയല്‍ പരിശോധിച്ചതില്‍ പുതിയ തെളിവുകള്‍ ഒന്നും ക ാണുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസവും കോടതി വിജിലന്‍സിനെ വിമര്‍ശിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകള്‍ വെള്ളാപ്പള്ളി നടേശന്‍ വിട്ടുനല്‍കിയില്ലെന്നില്‍ റെയ്ഡ് ആകാം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി കോടതി അനുവദിച്ചു. മൈക്രോ ഫൈനാന്‍സ് തട്ടിപ്പില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *