മതേതര കക്ഷികളെ ഒന്നിപ്പിക്കുന്നതിന് ലീഗ് ശ്രമിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മതേതരകക്ഷികളെ ഒന്നിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് ശ്രമിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മതേതര കക്ഷികള്‍ കരുതലോടെ നിന്നാല്‍ ബി.ജെ.പിയെ നേരിടാനാവും. ഇതിനായി പ്രതിപക്ഷത്ത് യോജിപ്പ് ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.

മതേതര കക്ഷികള്‍ യോജിക്കാനുളള സാഹചര്യമാണിത്. ജനങ്ങള്‍ വലിയ തോതില്‍ അസ്വസ്ഥരാണ്. കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി എന്നത് പ്രായോഗികമായ കാര്യമല്ല. അതിനാല്‍ ഇടതുപക്ഷം നിലപാടില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ത്രിപുര കേരളത്തിലും ആവര്‍ത്തിച്ചാലേ പഠിക്കൂവെന്നാണെങ്കില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *