പാറ്റൂര്‍ കേസ്: വിഎസ് വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചു

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചു.

തന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. വിജിലന്‍സ് സ്വമേധയാ എടുത്ത കേസിലാണ് നിലപാടറിയിച്ചിരിക്കുന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ പാറ്റൂര്‍ കേസില്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നാണ് വിജിലന്‍സ് കോടതി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *