പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ് : ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ചില കാരണങ്ങളാല്‍ ഇടയ്ക്ക് വെച്ച്‌ പഠനം നിര്‍ത്തിയിരുന്നു. ഗോവിന്ദിന്റെ മകള്‍ ഈ പെണ്‍കുട്ടിയുടെ സഹപാഠിയാണ്. സ്കൂളില്‍ പോകാത്തതിനാല്‍ കൂട്ടുകാരിയെ കാണാന്‍ പെണ്‍കുട്ടി എന്നും ഗോവിന്ദിന്റെ വീട്ടില്‍ എത്തുമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച്‌ പലര്‍ക്കും ഗോവിന്ദ് കാഴ്ച വെച്ചിരുന്നു.

ഗോവിന്ദിന്റെ വീട്ടില്‍വെച്ചും പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ പിതാവ് ഗോവിന്ദ് എന്നായാളെയാണ് ബഞ്ചാറ പൊലീസ് പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *