വിവാദ ഫേസ്ബുക്ക് പോസ്റ്റ്; മാപ്പ് പറഞ്ഞ് എച്ച്‌.രാജ

ചെന്നൈ: ലെനിന്‍ പ്രതിമ തകര്‍ത്തതു പോലെ തമിഴ്നാട്ടിലെ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജ മാപ്പ് പറഞ്ഞു. തന്‍റെ അനുവാദമില്ലാതെ ഫേസ്ബുക്ക് അഡ്മിനാണ് ഇത്തരത്തിലൊരു പ്രസ്താവന പോസ്റ്റ് ചെയ്തതെന്നാണ് രാജ നല്‍കുന്ന വിശദീകരണം. നിലപാടുകളെ നിലപാടുകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമം കൊണ്ടല്ലെന്നും രാജയുടെ മാപ്പ് പറഞ്ഞു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബുധനാഴ്ച രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ അക്രമികള്‍ പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കറുടെ പ്രതിമ തകര്‍ത്തിരുന്നു ഇതേ തുടര്‍ന്ന് ബി.ജെ.പിയുടെ കോയമ്ബത്തൂര്‍ ഒാഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണവുമുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *