ബിജെപി കേരളത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയതായി കുമ്മനം രാജശേഖരന്‍

മലപ്പുറം: ബിജെപി കേരളത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയതായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തില്‍, മാറി മാറി ഇരു മുന്നണികളും ഭരിച്ചിട്ടും മദ്യം, ലോട്ടറി ,വിദേശ മലയാളികളുടെ അദ്ധ്വാനഫലം ഇവ മൂന്നും മാറ്റി നിര്‍ത്തിയാല്‍ ഒരു നയാപൈസയുടെ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കാര്‍ഷികം, വ്യാവസായിക, വാണിജ്യം ,വിദ്യാഭ്യാസം ഈ മേഖലകളില്‍ പരാജയമാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

രണ്ടു ലക്ഷം കോടി രൂപ കടം മാത്രമാണ് ഭരണക്കാര്‍ നമുക്കു തന്ന നേട്ടം.8000 കോടി കൂടി കടമെടുക്കാനൊരുങ്ങി നില്‍ക്കയാണ് ധനമന്ത്രി, കേരളത്തില്‍ കളങ്കിത രാഷ്ട്രീയവും ആദര്‍ശ രാഷ്ടീയവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ്. ആദര്‍ശ രാഷ്ട്രീയം ജയിക്കാന്‍ ഇനി അധികനാള്‍ വേണ്ട. അതിനുദാഹരണം നാം ത്രിപുരയില്‍ കണ്ടു കഴിഞ്ഞു. ബിജെപി കേരളത്തില്‍ ഭരണത്തിലെത്തുക തന്നെ ചെയ്യുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

പട്ടികജാതി പട്ടിക വര്‍ഗ്ഗ ഫണ്ട് ചെലവഴിക്കല്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന ജില്ലാതല വികാസയാത്രയോടനുബന്ധിച്ച്‌ ചോക്കാട് 40 സെന്റ് പട്ടികജാതി കോളനി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ 20,000 കോടി രൂപ ചെലവഴിച്ചിട്ടും പട്ടികവര്‍ഗ്ഗ കോളനികളില്‍ കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയുമെത്തിയിട്ടില്ല.

സാമൂഹ്യ നീതി നിഷേധമാണ് കോളനിവാസികളോട് ഇടതു വലതുമുന്നണികള്‍ സ്വീകരിക്കുന്നത്. കോളനികളുടെ ദയനീയാവസ്ഥ ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി വികാസ് യാത്രയോടനുബന്ധിച്ച്‌ ചോക്കാട് പഞ്ചായത്തിലെ 40 സെന്റ് കോളനി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജില്ലാതല വികാസയാത്രയോടനുബന്ധിച്ച്‌ ചോക്കാട് 40 സെന്റ് പട്ടികജാതി കോളനി സന്ദര്‍ശിക്കുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മരണപ്പെട്ട നിലമ്ബൂര്‍ പൂക്കോട്ടുംപാടത്തെ ആദിവാസിയായ കണ്ടന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാന്‍പോലും തയ്യാറാവാത്ത നിലമ്ബൂര്‍ എം.എല്‍ എ പി വി അന്‍വറിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ അടിയന്തിര ശ്രദ്ധയുണ്ടാവണമെന്നും പട്ടികവര്‍ഗ്ഗ കോളനികളുടെ വികസനത്തിന് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടൊപ്പം ബി.ജെ.പി നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, പി. രഘുനാഥ്, ജില്ലാപ്രസിഡന്റ് കെ. രാമചന്ദ്രന്‍, അഡ്വ: എന്‍ ശ്രീപ്രകാശ്, പട്ടിക ജാതി മോര്‍ച്ച ജില്ലാപ്രസിഡന്റ് ടി.അറമുഖന്‍, നിലമ്ബൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി വിദ്യാധരന്‍, രവി തേലത്ത്, കെ.സി വേലായുധന്‍ എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *