ആര് അന്വേഷിച്ചാലും സിപിഐഎമ്മിന് വിഷയമില്ല: കോടിയേരി

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് കേസ് ആര് അന്വേഷിച്ചാലും സിപിഐഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിബിഐ അന്വേഷണം എന്ന് കേട്ടാല്‍ വിരണ്ടോടേണ്ട ആവശ്യം സിപിഐഎമ്മിനില്ല. രാജ്യവ്യാപകമായി നടന്നുവരുന്ന സിപിഐഎം വേട്ടയുടെ ഭാഗമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കോടിയേരി ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *