ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണം

സോള്‍ : പ്രശസ്ത ദക്ഷിണ കൊറിയന്‍ സിനിമാ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണവുമായി നടിമാര്‍ രംഗത്ത്. ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക ചാനല്‍ ഷോ ആയ ‘പിഡി നോട്ട്ബുക്ക്’ പരിപാടിയിലൂടെയാണ് നടിമാര്‍ ആരോപണം ഉന്നയിച്ചത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമാ ചിത്രീകരണത്തിനായി എത്തിയ നടിയെ മുറിയില്‍വെച്ച്‌ പീഡിപ്പിച്ചുവെന്നും പല തവണ അപമര്യാദയായി പെരുമാറിയെന്നുമാണ് പഴയകാല നടി സംവിധായകനെതിരെ ആരോപിച്ചത്. ആ ചിത്രത്തിലെ നടനായ ചോ ജയ് ഹ്യൂന് എതിരെയും നടി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

കിം കി ഡുക്കിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ അദ്ദേഹത്തിന്റെ സിനിമയിലെ കഥാപാത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നാണ് രണ്ടാമത്തെ നടിയുടെ ആരോപണം. മോയ്ബിയസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം കി ഡുക്ക് അവരെ തല്ലിയെന്നും, സ്ക്രിപ്റ്റില്‍ ഇല്ലാതിരുന്ന സെക്സ് സീന്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചെന്നും ചൂണ്ടികാട്ടി നടി കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *