സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജയാബച്ചന്‍

ന്യൂഡല്‍ഹി : നടി ജയാബച്ചന്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേയ്ക്ക് മത്സരിക്കും. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് ഈ മാസമാണ് തെരഞ്ഞെടുപ്പ് നടക്കുക. യു.പിയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലായി 58 രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഈ മാസം 26 ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

മുന്‍പ് രണ്ടുവട്ടം സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭാ അംഗമായിട്ടുണ്ട്. 2004 ലും 2012 ലുമായിരുന്നു അത്. രാജ്യസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.എസ്.ബി സ്ഥാനാര്‍ത്ഥിയായി ദളിത് നേതാവ് ഭിം റാവു അംബേദ്കറെ മായാവതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *