തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പ്‌ താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകനായ പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി.ദിനേശന്‍ (42) ആണ് പിടിയിലായത്.

ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. അതേസമയം ഇയാള്‍ മനോരോഗത്തിന് ചികിത്സയില്‍ കഴിയുന്നതിന്‍റെ രേഖകള്‍ ബന്ധുക്കള്‍ പോലീസ് മുമ്ബാകെ ഹാജരാക്കിയിട്ടുണ്ട്.

ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെയാണ് തളിപ്പറമ്ബ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിമയിലെ ക​ണ്ണ​ട അ​ടി​ച്ചു​ത​ക​ര്‍​ത്ത അ​ക്ര​മി ക​ഴു​ത്തി​ലി​ട്ടി​രു​ന്ന മാ​ല​യും വ​ലി​ച്ചു​പൊ​ട്ടി​ച്ചു വലിച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ പോകുന്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ മൊബൈലില്‍ ചിത്രം പകര്‍ത്തിയിരുന്നു. ഇതാണ് പോലീസിന് പ്രതിയിലേക്ക് വേഗത്തില്‍ എത്താന്‍ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *