കാലാവസ്​താ വ്യതിയാനത്തോട്​​ പൊരുതാനുള്ള മാര്‍ഗം വേദങ്ങളിലുണ്ട്​: മോദി

ന്യൂഡല്‍ഹി: ​േവദങ്ങളില്‍ കാലാവസ്​താ വ്യതിയാനത്തോട്​ പൊരുതാനുള്ള പരിഹാരമാര്‍ഗങ്ങളുണ്ടെന്ന്​​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്​ട്ര സൗരോര്‍ജ സഖ്യം ​(െഎ.എസ്​.എ) സ്​ഥാപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഡല്‍ഹിയിലെ രാഷ്​ട്രപദി ഭവനിലായിരുന്നു ചടങ്ങ്​. ഫ്രാന്‍സ്​ പ്രധാനമന്ത്രി ഇമ്മാനുവല്‍ മാ​േക്രാണും വേദിയിലുണ്ടായിരുന്നു.

​േവദങ്ങള്‍ സൂര്യനെ ലോകത്തി​​െന്‍റ ആത്മാവായാണ്​ കാണുന്നത്​. സൂര്യനാണ്​ ജീവന്‍ പരിപാലിക്കുന്നത്​. കാലാവസ്താ വ്യതിയാനത്തി​​െന്‍റ കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ഇൗ മഹത്തായ ആശയം മുന്‍നിര്‍ത്തി ഇതിനുള്ള പോംവഴികള്‍ കണ്ടെത്താമെന്ന്​ നരേന്ദ്ര മോദി ചടങ്ങില്‍ പറഞ്ഞു.

സോളാറി​​െന്‍റ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള വഴികളെ കുറിച്ചും മോദി സംസാരിച്ചു. ഇതിനായി വിവരസാ​േങ്കതിക വിദ്യ, വികസനം, ശേഖരണം എന്നിവ ചേര്‍ന്ന്​, പുതിയ കണ്ടെത്തലുകള്‍ ഉണ്ടാവണമെന്നും മോദി പറഞ്ഞു.

യൂ.എന്‍ സെക്രട്ടറി ജെനറല്‍ അ​േന്‍റാണിയോ ഗു​െട്ടറസ്​, വെനിസ്വേലന്‍ പ്രസിഡന്‍റ്​ നികോളാസ്​ മദൂറോ, ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്​ എന്നിവര്‍ പ​െങ്കടുത്ത ചടങ്ങിലായിരുന്നു മോദിയുടെ പ്രസ്​താവന. െഎ.എസ്​.എയുടെ ആദ്യ സ്​ഥാപക സമ്മേളനത്തില്‍ 50 രാജ്യങ്ങളുടെ പ്രതിനിധികള്‍ പ​െങ്കടുത്തു.

Leave a Reply

Your email address will not be published. Required fields are marked *