രാജ്കോട്ട്: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കോളേജ് അധ്യാപകന്‍ പിടിയില്‍. ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ റാഷിക് റയാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ജോലിക്കു നിന്ന 24കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. റാഷിക്കിന്റെ ഭാര്യയും ഇയാള്‍ക്കെതിരെ നല്‍കിയിട്ടുണ്ട്. പീഡനത്തിന് പ്രതിയുടെ മാതാപിതാക്കള്‍ കൂട്ടുനിന്നതായാണ് വിവരം.
പ്രതിയുടെ മാതാവായിരുന്നു പെണ്‍കുട്ടിയെ വീട്ടുജോലിക്കായി ഏര്‍പ്പെടുത്തിയത്. ഇവരുമായി പീഡനത്തിനിരയായ പെണ്‍കുട്ടി കോണ്‍ട്രാക്ടില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ‘അമ്മ പെണ്‍കുട്ടിയെ നിര്‍ണബന്ധിച്ച് അയാളുടെ മുറിയിലേക്ക് പറഞ്ഞു വിടുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. തന്റെ ഭാര്യയുമായി വിവാഹം വേര്‍പ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നും പ്രതി പറഞ്ഞിരുന്നു. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.
