സൗദിയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് അമ്ബതിനായിരത്തോളം വനിതകളുടെ അപേക്ഷ

റിയാദ്: സൗദിഅറേബ്യയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് അമ്ബതിനായിരത്തോളം സൗദി വനിതകള്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. റിയാദിലെ പ്രിന്‍സസ് നൂറ സര്‍വകലാശാലയിലാണ് ഇത്രയധികം അപേക്ഷകള്‍ ലഭ്യമായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അറുപത് പേര്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക.

സൗദിയിലെ വിവിധ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് ഡ്രൈവിംഗ് പരിശീലനം നടക്കുക. ഡ്രൈവിംഗ് പരിശീലനത്തിന് 54,126 വനിതകള്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചതായി പ്രിന്‍സസ് നൂറ യൂനിവേഴ്സിറ്റി അറിയിച്ചു. ലോക വനിതാ ദിനത്തിലാണ് വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന പദ്ധതിക്ക് യൂണിവേഴ്സിറ്റി തുടക്കമിട്ടത്. അറുപതു വനിതകള്‍ക്കായിരിക്കും ഈ പദ്ധതിയുടെ ഭാഗമായി ഡ്രൈവിംഗ് പരിശീലനം നല്‍കുക. വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിന് ആദ്യ ബാച്ച്‌ പരിശീലകര്‍ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *