രാജ്യത്തിനകത്തും പുറത്തും തരംഗമുണ്ടാക്കിയ മാണിക്യ മലരായ പൂവിക്കൊരു ഉര്‍ദു വേര്‍ഷനും. ഗായികയും അവതാരികയുമായ സിദ്റത്തുല്‍ മുന്‍തഹ പാടിയ ഉര്‍ദു മാണിക്യ മലര്‍ യൂട്യൂബില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ‘ജൗഹരി ഗുല്‍ സി ജൊ ബീവി’ എന്ന് തുടങ്ങുന്ന ഗാനം ഉര്‍ദുവിലേക്ക് മാറ്റിയത് ഫൈസല്‍ വഫ ആലേങ്കാടാണ്. ഒരു ദിവസം കൊണ്ട് ഗാനത്തിന് 86,000ത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചത്.
പി.എം.എ ജബ്ബാറിെന്റ മനോഹരമായ വരികള്‍ക്ക് തലശ്ശേരിക്കാരനായ റഫീഖ് കെ ഇണമിട്ട മാണിക്യ മലരായ പൂവി വര്‍ഷങ്ങളായി മലയാളികളുടെ നാവിന്‍ തുമ്ബത്തുള്ള പാട്ടാണെങ്കിലും ഒമര്‍ ലുലുവിെന്റ അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പാട്ടിെന്റ പ്രശസ്തി രാജ്യം കടന്ന് പ്രവഹിക്കുകയായിരുന്നു. ഷാന്‍ റഹ്മാെന്റ സംഗീതത്തില്‍ വിനീത് ശ്രീനിവാസന് പാടിയ പുതിയ മാണിക്യ മലര്‍ പാട്ട് യൂട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് നേടിയത്.
