ചൈനയില്‍ ആജീവനാന്തം ഷി ചിന്‍പിംഗ്; ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

ബെയ്ജിംഗ്: ചൈനയില്‍ ഷി ചിന്‍പിംഗ് ആജീവനാന്ത പ്രസിഡന്‍റാകും. പ്ര​​​സി​​​ഡ​​​ന്‍റി​​​നും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​നും ര​​​ണ്ടു​​​ത​​​വ​​​ണ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ​​​ദ​​​വി​​​യി​​​ല്‍ തു​​​ട​​​രാ​​​നാ​​​വി​​​ല്ലെ​​​ന്നുള്ള നി​​​ല​​​വി​​​ലെ ച​​​ട്ടം എ​​​ടു​​​ത്തു​​​ക​​​ള​​​യു​​​ന്ന​​​തി​​​നു​​​ള്ള ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​​​ട്ടി കേ​​​ന്ദ്ര​​​ക്ക​​​മ്മി​​​റ്റിയുടെ ശി​​​പാ​​​ര്‍​​​ശ പാര്‍ലമെന്‍റ് അംഗീകരിച്ചതോടെയാണ് ഇത്. വന്‍ ഭൂരിപക്ഷത്തോടെയാണ് ശിപാര്‍ശ പാര്‍ലമെന്‍റ് അംഗീകരിച്ചത്. 2964 പേരുടെ പിന്തുണയോടെയാണ് ശിപാര്‍ശയ്ക്ക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. ചൈനീസ് പാര്‍ലമെന്‍റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി ഉണ്ടായിരിക്കുന്നത്.

മാ​​​വോ​​​യ്ക്കു​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ശ​​​ക്ത​​​നാ​​​യ നേ​​​താ​​​വാ​​​യ ചി​​​ന്‍​​​പിം​​​ഗി​​​ന്‍റെ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ള്‍ ഈ​​​യി​​​ടെ പാ​​​ര്‍​​​ട്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. മു​​​ന്‍​​​ഗാ​​​മി​​​ക​​​ളാ​​​യ ജി​​​യാം​​​ഗ് സെ​​​മി​​​ന്‍, ഹു ​​​ജി​​​ന്‍റാ​​​വോ എ​​​ന്നി​​​വ​​​രു​​​ടെ ചി​​​ന്ത​​​ക​​​ളും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ള്‍ പ​​​രാ​​​മ​​​ര്‍​​​ശി​​​ച്ചി​​​ട്ടി​​​ല്ല.

1953ല്‍ ​​​ജ​​​നി​​​ച്ച ചി​​​ന്‍​​​പിം​​​ഗ് 1974ലാ​​​ണു പാ​​​ര്‍​​​ട്ടി​​​ അം​​​ഗ​​​മാ​​​യ​​​ത്. 2013ല്‍​​​ആ​​​ദ്യ​​​വ​​​ട്ടം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി. ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​​​ട്ടി​​​യു​​​ടെ​​​യും സൈ​​​ന്യ​​​ത്തി​​​ന്‍റെ​​​യും ത​​​ല​​​വ​​​നാ​​​യ ചി​​​ന്‍​​​പിം​​​ഗി​​​ന്‍റെ ര​​​ണ്ടാ​​​മൂ​​​ഴം 2023ല്‍ ​​​അ​​​വ​​​സാ​​​നി​​​ക്കും. ഭേ​​​ദ​​​ഗ​​​തി പാ​​​സാ​​​യാ​​​ല്‍ മൂ​​​ന്നാം​​​വ​​​ട്ട​​​വും മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ത​​​ട​​​സം ഒ​​​ഴി​​​വാ​​​കും. ചി​​​ന്‍​​​പിം​​​ഗി​​​നെ​​​തി​​​രേ ഉ​​​ണ്ടാ​​​വു​​​ന്ന ഏ​​​തു നീ​​​ക്ക​​​വും പാ​​​ര്‍​​​ട്ടി​​​വി​​​രു​​​ദ്ധ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സ്ഥി​​​തി. എ​​​ത്ര​​​കാ​​​ല​​​ത്തേ​​​ക്ക് ചി​​​ന്‍​​​പിം​​​ഗ് അ​​​ധി​​​കാ​​​ര​​​ക്ക​​​സേ​​​ര​​​യി​​​ലി​​​രി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

അതേസമയം, ആ​​​ജീ​​​വ​​​നാ​​​ന്ത ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന സ​​​ങ്ക​​​ല്പ​​​മ​​​ല്ല ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് നേരത്തെ ഗ്ലോ​​​ബ​​​ല്‍ ടൈം​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *