നവാസ് ഷെരീഫിനു നേരെ ചെരുപ്പേറ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലഹോറിലെ ഗര്‍ഹി സാഹുവിലുള്ള ജമിയ നമിയ മതപാഠശാലയില്‍ വച്ചാണ് സംഭവം. മുഫ്തി മുഹമ്മദ് ഹുസൈന്‍ നൈയ്മി അനുസ്മരണ ചടങ്ങായിരുന്നു വേദി.ചടങ്ങിലെ മുഖ്യപ്രഭാഷകനായിരുന്ന ഷെരീഫ് സംസാരിക്കാനായി പ്രസംഗപീഠത്തിന് അടുത്തെത്തിയപ്പോഴാണ് സദസില്‍

നിന്ന് ഒരാള്‍ ഷെരീഫിനു നേരെ ചെരുപ്പെറിഞ്ഞത്. ഉടന്‍ തന്ന ഉയാളെ സംഘാടകര്‍ പിടികൂടകയും സ്ഥലത്തു നിന്ന് മാറ്റുകയും ചെയ്തു. അതേസമയം, പ്രസംഗം തുടരാനായിരുന്നു ഷെരീഫിന്‍റെ തീരുമാനം.

ഇവിടുത്തെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥിയായ തല്‍ഹ മുനവറാണ് ചെരുപ്പെറിഞ്ഞത്. പിടികൂടിയവരുടെ മര്‍ദ്ദനത്തില്‍ നിസാര പരിക്കുകളേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ഇയാള്‍ ഇസ്ലാം മതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *