മലപ്പുറത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ മുത്തച്ഛനും കൊച്ചുമകനും മരിച്ചു; 2 പേര്‍ക്ക് പരിക്ക്

മലപ്പുറം:  മലപ്പുറത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ മുത്തച്ഛനും കൊച്ചുമകനും മരിച്ചു. മലപ്പുറം രണ്ടത്താണിയില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ കണ്ണൂര്‍ കേളകം പേരാവൂര്‍ ആനയണ്ടാകരി സ്വദേശി ഡൊമിനിക് (ടോമി-55), ഇയാളുടെ മകളുടെ മകന്‍ ഡാന്‍ ജോര്‍ജ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഡൊമിനിക്കിന്റെ ഭാര്യ മേഴ്സി, മകളുടെ ഭര്‍ത്താവ് ജോര്‍ജ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ നെടുമ്ബാശേരിക്കു പോകുന്നതിനിടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *