സംസ്ഥാനത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത : കനത്ത ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത.

തീരത്ത് ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗം 65 കി.മീ വേഗതയിലായിരിക്കും. സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം കൂടുന്നു. തിരകള്‍ മൂന്നു മീറ്റര്‍ വരെ ഉയരാനും സാധ്യത.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *