ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് രൂപപ്പെട്ട തീവ്ര ന്യൂന മര്‍ദത്തിന്റെ ശക്തി
കുറഞ്ഞു. ഇതോടെ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്് മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *