തോല്‍വി അപ്രതീക്ഷിതം,അമിതവിശ്വാസം വിനയായി- യോഗി ആദിത്യനാഥ്

ലഖ്നൗ: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വി അപ്രതീക്ഷിതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അമിത ആത്മവിശ്വാസമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

എസ്പി- ബിഎസ്പി കൂട്ടുകെട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ വീഴ്ച്ച പറ്റി.ജനഹിതം മാനിക്കുന്നതായും ബിജെപിയുടെ തോല്‍വിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി വിശകലനം ചെയ്യുമെന്നും പറഞ്ഞ അദ്ദേഹം വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ ഗോരക്പുരടക്കം ബിജെപിയെ കൈവിടുകയായിരുന്നു. കഴിഞ്ഞ തവണ യോഗി ആദിത്യനാഥിന് ഇവിടെ മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *