ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന്റെ കുറ്റപത്രം

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. തോമസ് ജേക്കബ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍ എന്ന പുസ്തകം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ടലംഘനം കണ്ടെത്തിയത്.

സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ ജേക്കബ് തോമസിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. എന്നാല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച്‌ ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ ആര് മാസത്തില്‍ കൂടുതല്‍ സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്ര പെഴ്സണല്‍ മന്ത്രാലയത്തിന് വ്യക്തമായ കാരണങ്ങള്‍ കാണിക്കണം. ഇതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *