പൂ​ട്ടി​യ ബാ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കും; വി.​എം. സു​ധീ​ര​ന്‍

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. സര്‍ക്കാര്‍ നിലപാട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുധീരന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമായിരിക്കും തുറക്കുകയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകള്‍ തുറക്കാനാണ് എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *