ന്യൂഡല്‍ഹി: ഒരു വ്യക്തിയെയല്ല ആശയം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്ന് ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് വന്നതോടെ വലിയ മാറ്റമാണ് സംഭവിച്ചത്. പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനുള്ള അനുഭവവും കഴിവും അദ്ദേഹത്തിനുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
പാര്‍ലമെന്‍റ് സംവിധാനമാണ് രാജ്യത്തുള്ളത്. ഇതുപ്രകാരം കോണ്‍ഗ്രസിന്‍റെ നയം പ്രധാനമാണ്. മൂല്യങ്ങളാണ് ഒരു പാര്‍ട്ടിക്ക് വേണ്ടത്. നാലു വര്‍ഷം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കുന്ന നയമാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ 130 കോടി ജനങ്ങളെ ഒരു വ്യക്തിക്ക് ഭരിക്കാന്‍ സാധിക്കില്ല. ഇക്കാര്യം കോണ്‍ഗ്രസിന് അറിയാം. എന്നാല്‍, ഇത് കണ്ടുപിടിക്കാന്‍ നരേന്ദ്ര മോദിക്ക് നാലു വര്‍ഷമെടുത്തുവെന്നും ശശി തരൂര്‍ വ്യക്തമാക്കി.
