കേരളത്തിലേക്കു കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടി

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കു കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഘത്തെ കുമളി ചെക്‌പോസ്റ്റില്‍ വെച്ച്‌ പിടികൂടി. ഒരു യുവതി ഉള്‍പ്പെടെ അഞ്ചംഗസംഘമാണ് പിടിയിലായത്.

അഭാ ശ്രീനി, അഭിലാഷ്, അലന്‍ രാഹുല്‍, അസിന്‍ ജെ.അഗസ്റ്റിന്‍ എന്നിവരാണ്‌ പിടിയിലായത്. ഇവര്‍ കോട്ടയം സ്വദേശികളാണെന്നാണു സൂചന. ഇവരില്‍ നിന്ന് 280 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *