ശോഭനാ ജോര്‍ജിനെതിരെ അപകീര്‍ത്തി പരാമര്‍ശം: എം എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം > കെപിസിസി അധ്യക്ഷന്‍ എം എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിനെക്കുറിച്ചുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കാണ്‌ കേസ്‌.

ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ 1991ല്‍ ശോഭനാ ജോര്‍ജ്‌ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായതിനെക്കുറിച്ച്‌ എം എം ഹസന്‍ തെറ്റിദ്ധാരണാജനകവും അപകീര്‍ത്തിപരവുമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ദുഃസ്സൂചനയുള്ള ഈ പരാമര്‍ശത്തില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട്‌ ശോഭനാ ജോര്‍ജ്‌ സംസ്ഥാന വനിതാ കമ്മീഷന്‌ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ വനിതാ കമ്മീഷന്‍ ഇന്ന്‌ കേസെടുത്തതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *