ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ കെ.എം മാണിയെ കാണും. പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നര മണിക്ക് മാണിയുടെ പാലായിലെ വസതിയിലാണ് കൂടിക്കാഴ്ച. കേരള കോണ്‍ഗ്രസ് ഉപസമിതി നാളെ ചേരും.
