അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവാവിനെ കെട്ടിയിട്ടശേഷം തല്ലിക്കൊന്നു. രാജ്കോട്ടിലാണ് സംഭവം. മുകേഷ് വാണിയ (40) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചു പേര് പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.
യുവാവിനെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ ഗജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ പങ്കുവച്ചു. ഒരു ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മുകേഷിനെ മര്‍ദിച്ചതെന്നാണ് പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നത്.
വാണിയക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. ഇവര്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് സൂചനയുണ്ട്.
