നിപാ വൈറസ്: രോഗം വായുവിലൂടെ പകരില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നിപാ വൈറസ് വായുവിലൂടെ പകരില്ലെന്ന് സര്‍ക്കാര്‍. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചതെന്ന് ആരോഗ്യമന്ത്രില കെ.കെ ശൈലജ വ്യക്തമാക്കി. രോഗം വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ കേന്ദ്ര വിദഗ്ദ സംഘം സൂചിപ്പിച്ചിരുന്നു.

നിപ വൈറസ് മൂലം മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതു മാനദണ്ഡം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

നിപാ വൈറസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജോലിക്കിടെ വൈറസ് ബാധയേറ്റ് മരിച്ച്‌ നഴ്സ് ലിനിയുടെ സര്‍ക്കാര്‍ കുടുംബത്തിന് സഹായം നല്‍കും. ഇക്കാര്യം മന്ത്രിസഭാ തീരുമാനിക്കും. മലപ്പുറത്ത് ഉച്ചക്കു ശേഷം മന്ത്രി യോഗം വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *