ഔദ്യോഗിക വസതി വിട്ടുപോകാന്‍ മനസ്സുവരുന്നില്ല; പുതിയ തന്ത്രവുമായി മായാവതി

ലഖ്‌നൗ: മുന്‍മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ നിന്നും ഒഴിയണമെന്ന് യോഗിയുടെ കത്തിന് പ്രതിരോധവുമായി മായാവതിയുടെ തന്ത്രം. ഒദ്യോഗിക വസതിയുടെ പേരുമാറ്റിയാണ് യോഗിക്ക് പ്രതിരോധം ഉണ്ടാക്കിയിരിക്കുന്നത്. സ്വവസതി കാന്‍ഷിറാമിന്റെ സ്മാരകമാക്കി അവകാശം നേടാന്‍ മായാവതി ശ്രമിക്കുന്നത്. വീട് മാറിയതിനു പിന്നാലെയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ശ്രീ കാന്‍ഷിറാംജി യാദഗര്‍ വിശ്രം സ്ഥല്‍ എന്ന ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്.

അനുവദിച്ചുകിട്ടിയ ബംഗ്ലാവില്‍ നിന്നും താമസം മാറിയെങ്കിലും ഔദ്യോഗിക വസതി സര്‍ക്കാരിലേക്ക് തിരികെ നല്‍കാതെ ഇരിക്കാനുളള തന്ത്രങ്ങളാണിതെന്നാണ് വിലയിരുത്തുന്നത്.

സുപ്രീം കോടതിയില്‍ നിന്നും വിധി വന്നതിന്റെ അടിസ്ഥാനത്തിലാണ് യോഗി കത്തയച്ചിരിക്കുന്നത്. അധികാരമൊഴിഞ്ഞാല്‍ എല്ലാവരും സാധാരണക്കാരാണെന്നും അതിനാല്‍ കാലാവധിക്ക് ശേഷം മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം ഒരുക്കേണ്ടതില്ലെന്ന് വിലയിരുത്തുകയായിരുന്നു.

മായാവതിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിയായ രാജ്‌നാഥ് സിങ്ങ് അടക്കം ആറു മുന്‍മുഖ്യമന്ത്രിമാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ്, ബിഎസ്പി നേതാവ് മായാവതി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കും ഇത്തരത്തില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കത്ത് ലഭിച്ചു. കത്ത് ലഭിച്ച്‌ 15 ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകുവാനാണ് എസ്റ്റേറ്റ് വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ നാരായണ്‍ ദത്ത് തിവാരി, അഖിലേഷ് യാദവ്, കല്യാണ്‍ സിങ്ങ് എന്നിവര്‍ക്കും ബംാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട്കത്ത് അയച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *