24 മണിക്കൂര്‍ മുമ്ബ് വിമാന ടിക്കറ്റ് റദ്ദാക്കിയാല്‍ കാന്‍സലേഷന്‍ ചാര്‍ജില്ല

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനയാത്ര സുഗമമാക്കുന്നതിനും ടിക്കറ്റ് റദ്ദാക്കുമ്ബോഴുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും കേന്ദ്രസര്‍ക്കാരിന്റെ കരട് വിമാനയാത്രാ നയം. അടിസ്ഥാന നിരക്കിനേക്കാള്‍ കൂടുതല്‍ കാന്‍സലേഷന്‍ ഫീ ഇനത്തില്‍ ഈടാക്കരുതെന്നും കണക്ഷന്‍ വിമാനം കിട്ടിയില്ലെങ്കില്‍ യാത്രക്കാരന് നഷ്‌ടപരിഹാരം നല്‍കണമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കിയ കരടില്‍ പറയുന്നു. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഇത് നിയമമാകും.

കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വരുന്ന കരടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
നാല് മണിക്കൂറിലധികം വിമാനം വൈകിയാല്‍ യാത്രക്കാരന് മുഴുവന്‍ തുകയും നഷ്‌ടപരിഹാരം നല്‍കണം
വിമാനം വൈകുകയും അടുത്ത ദിവസം പുറപ്പെടുമെന്ന് തീരുമാനിക്കുകയും ചെയ്‌താല്‍ യാത്രക്കാരന് വിമാനക്കമ്ബനി താമസ സൗകര്യം ഏര്‍പ്പെടുത്തണം.
നിശ്ചയിച്ച യാത്രക്ക് 24 മണിക്കൂര്‍ മുമ്ബ് വിമാനം റദ്ദാക്കിയതായി അറിയിച്ചാല്‍ യാത്രക്കാരന് മുഴുവന്‍ തുകയും നഷ്‌ടപരിഹാരം നല്‍കണം
യാത്രക്ക് നാല് ദിവസമോ 96 മണിക്കൂറോ മുമ്ബ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കാന്‍സലേഷന്‍ ഫീ നല്‍കണം
ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കുമ്ബോള്‍ യാതൊരു ചാര്‍ജും ഈടാക്കരുത്. വിമാനക്കമ്ബനിയോ ഏജന്റുമാരോ പ്രാഥമിക ചാര്‍ജുകള്‍ക്ക് പുറമെ യാതൊരു തുകയും ഈടാക്കരുത്. കാന്‍സലേഷന്‍ ചാര്‍ജുകള്‍‌ ടിക്കറ്റില്‍ അച്ചടിച്ചിരിക്കണം.
കണക്ഷന്‍ വിമാനങ്ങള്‍ കിട്ടിയില്ലെങ്കില്‍ യാത്രക്കാരന് വിമാനക്കമ്ബനി നഷ്‌ടപരിഹാരം നല്‍കണം. 3-4 മണിക്കൂര്‍ വരെ വിമാനം വൈകി കണക്‌ഷന്‍ സര്‍വീസ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് 5000 രൂപ നഷ്ടപരിഹാരം ലഭിക്കും. 4 – 12 മണിക്കൂര്‍ വൈകിയാല്‍ 10,000 രൂപ, 12 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 20,000 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരത്തുക.
യാത്രക്കാരെ കയറ്റിയ ശേഷം റണ്‍വേയില്‍ ഒരു മണിക്കൂറിലധികം വിമാനം തുടര്‍ന്നാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കണം, ഇത് രണ്ട് മണിക്കൂറിലേറെ നീണ്ടാല്‍ യാത്രക്കാരെ വിമാനത്തില്‍ നിന്നും പുറത്തിറക്കണം.

Leave a Reply

Your email address will not be published. Required fields are marked *